Advertisement

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

April 24, 2024
Google News 1 minute Read

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ട്വൻറി ഫോറിനോട്. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താൻ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിർ സ്ഥാനാർഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എൻ്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നൽകിയപ്പോഴാണ് വക്കീൽ നോട്ടീസ് അയക്കാൻ നിർബന്ധിതനായത്. തനിക്ക് എതിർ സ്ഥാനാർഥി വക്കീൽ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ആരോടും താൻ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകൾ കാണാൻ തന്നെ താൽപര്യമില്ല. ഒരു പോസ്റ്റിൻ്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങൾ പറഞ്ഞ് വോട്ട് ചോദിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ 24 നോട് പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നൽകിയത്.

Story Highlights : Shafi Parambil About Vadakara Constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here