Advertisement

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

April 25, 2024
Google News 2 minutes Read

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ഉ​ദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ് രജിസ്റ്റർ ചെയ്തോയെന്നതിലും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.

Read Also: അയോധ്യ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ 24 മണിക്കൂർ പ്രവർത്തനമാരംഭിച്ച് ഓല

ബിജെപി നേതാവ് ബി ​ ​ഗോപാലകൃഷ്ണന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സർക്കാർ നടപടിയെടുത്തത്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Story Highlights : High Court sought an explanation from government on Thrissur Pooram Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here