Advertisement

‘ആരോപണം അടിസ്ഥാനരഹിതം; ബിജെപിയിൽ പലവട്ടം പോകാൻ ശ്രമിച്ചത് കെ സുധാകരൻ’; ഇപി ജയരാജൻ

April 25, 2024
Google News 2 minutes Read

കണ്ണൂർ യുഡിഎഫ് സ്ഥാനാത്ഥി കെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാജയഭീതി മൂലമുണ്ടാകുന്ന ആരോപണങ്ങളാണെന്നും ഇപി ജയരാജൻ വ്യക്തമാക്കി. ബിജെപിയിൽ പോകാൻ പലവട്ടം ശ്രമിച്ചത് കെ സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ ബിജെപിയിൽ പോകുമെന്നും അമിത്ഷായെ കാണാൻ നീക്കം നടത്തിയെന്നും ഇപി ജയരാജൻ ആരോപിച്ചു. മുസ്ലിം ലീഗ് കടുത്ത നിരാശയിലാണെന്നും കൊടി പുറത്ത് കാണിക്കാതെ ലീഗിനെ കോൺഗ്രസ് അപമാനിച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരൻ ആരോപിച്ചിരുന്നു.

Read Also: ‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്‌ന സുരേഷ്

ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിൻവലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തവെന്നും സുധാകരൻ ആരോപിച്ചിരുന്നു.

Story Highlights : LDF convener EP Jayarajan responded to K Sudhakaran’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here