വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാൻ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കുന്നത്.
തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ 64 സ്റ്റേഷനുകളിലാണ് പുതിയ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുന്നത്. 20 രൂപയ്‌ക്കു പൂരിബജി അച്ചാര്‍ കിറ്റ് ലഭിക്കും. മൂന്ന് രൂപയ്‌ക്ക് 200 മില്ലി ലിറ്റര്‍ വെള്ളവും ലഭിക്കും. കൂടാതെ 50 രൂപയ്‌ക്ക് സ്‌നാക് മീലും. സ്‌നാക് മീലില്‍ ഊണ്, ചോലെബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക.
തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരം കൂടാതെ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷണില്‍ മംഗളൂരുവിലുമാണ് ആദ്യഘട്ടത്തില്‍ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുക. ജനറല്‍ കോച്ചുകള്‍ നിര്‍ത്തുന്നതിന് നേരെ, പ്ലാറ്റ്‌ഫോമിന്റെ മുന്നിലും പിന്നിലുമായാണ് കൗണ്ടറുകളുള്ളത്.
Story Highlights : Low Rate Food For Passengers IRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here