കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു: എം മുകേഷ്

വിജയം സുനിശ്ചിതമെന്ന് കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. കൊല്ലം ഒരു വികാരമാണ്. കൊല്ലത്തോട് ആത്മാർത്ഥ സ്നേഹമാണ്. അതാണ് കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത്. രാവിലെ മുതൽ പോകാതിരിക്കാൻ പറ്റാത്ത സ്ഥലങ്ങൾ സന്ദർശിച്ചു.
കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു. എൽഡിഎഫ് മതിയെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇപ്പോൾ വികസനത്തെ പറ്റി പറയേണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു. സിനിമ നടൻ എന്ന നിലയിൽ എല്ലാവരും അറിയുന്ന ആളാകണം.
1000 പേര് നിന്നാലും സ്ഥാനാർത്ഥിയെ തിരിച്ചറിയുകയാണ് വലിയ കാര്യം. അതിന് സിനിമ സഹായിച്ചു. കൊല്ലത്ത് ഭൂരിപക്ഷം പറയുന്നില്ല. പക്ഷെ വിജയം സുനിശ്ചിതം. ഇന്നലെ കൊട്ടിക്കലാശത്തിന് ചുറ്റും നിൽക്കുന്ന ആളുകൾ പ്രവചിക്കുകയാണ്. ഒരു ലക്ഷം അമ്പതിനായിരം ഭൂരിപക്ഷം ലഭിക്കുമെന്ന് ലേലം വിളിക്കുകയാണ്. ഇത്ര വോട്ട് കിട്ടുമെന്ന് ജനങ്ങൾ പ്രവചിക്കുകയാണ്. ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും എം മുകേഷ് പറഞ്ഞു.
Story Highlights : Mukesh About Kollam Constituency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here