ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിന്റെ വിധിയെഴുത്ത് മലയാളി കണ്ടറിഞ്ഞത് ട്വന്റിഫോറിലൂടെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിധിയെഴുത്തിന്റെ സമഗ്ര കവറേജുമായി ട്വന്റിഫോർ. പുലർച്ചെ അഞ്ചു മുതൽ ആരംഭിച്ച ഇലക്ഷൻ സ്പെഷലിസ്റ്റ് എന്ന പ്രത്യേക പരിപാടിയിലൂടെ മലയാളികളിലേക്ക് 20 മണ്ഡലങ്ങളിലെയും വാർത്തകൾ ട്വന്റിഫോർ എത്തിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്ന് 24 വാർത്താ സംഘത്തിന്റെ ലൈവ് റിപ്പോർട്ടിംഗ് ഉൾപ്പടെ അതിവിപുലമായാണ് മലയാളികളിലേക്ക് ഓരോ ബൂത്തിലെയും വാർത്താ വിവരങ്ങൾ എത്തിച്ചത്.
കേരളത്തിന്റെ വിധിദിനം മലയാളികൾ കണ്ടറിഞ്ഞതും ട്വന്റിഫോറിലൂടെയാണ്. വിധിയെഴുത്ത് ദിനത്തിൽ ട്വന്റിഫോർ യൂട്യൂബിലെ പ്രേക്ഷക പിന്തുണയിൽ ഒന്നാമതെത്തി. മറ്റു ചാനലുകളെ പിന്നിലാക്കി അമ്പത്തി ആറായിരത്തോളം കാഴ്ചക്കാരുമായാണ് ട്വന്റിഫോർ മുന്നിലെത്തിയത്.
Story Highlights : 24 with comprehensive coverage in Lok Sabha election 2024 polling in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here