കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കും; വെബ്കാസ്റ്റ് ദൃശ്യങ്ങൾ പരിശോധിക്കും

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന എൽഡിഎഫ് പരാതി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ. വെബ്കാസ്റ്റ് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കും. എൽഡിഎഫിന്റെ പാർലമെന്ററി കമ്മിറ്റി ചെയർമാൻ കെ പി സതീശ് ചന്ദ്രൻ നൽകിയ പരാതിയിലാണ് കളക്ടർ അന്വേഷിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
എൽഡിഎഫ്.ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 113, 114, 115 എന്നീ പോളിംഗ് ബൂത്തുകളിലും എ.എൽ.പി.എസ് ചെങ്കളയിലെ 106, 107 ബൂത്തുകളിലുമാണ് കള്ളവോട്ട് നടക്കുന്നതായി പരാതി ഉയർന്നത്. ജില്ലയിൽ എൽഡിഎഫും യുഡിഎഫും വ്യാപകമായി കള്ളവോട്ട് ആരോപിച്ചിരുന്നു. കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് ബൂത്ത് പിടിച്ചെടക്കുന്നു കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു.
Story Highlights : Will investigate LDF complaint against UDF in fake vote in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here