തിരുവനന്തപുരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാർ സെല്ലോ ടാപ്പ് ഒട്ടിച്ച് വികൃതമാക്കി

തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി. ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല സ്വദേശിനിയായ വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
എം സി റോഡിൽ കിളിമാനൂർ തട്ടത്തുമല ജംഗ്ഷനിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത കാർ ആണ് വികൃതമാക്കിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുള്ള CCTVയിൽ കാർ വികൃതമാക്കുന്ന ദൃശ്യം ലഭിച്ചു.
വീട്ടമ്മയുടെ മൊഴി കിളിമാനൂർ പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇതുവരേയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കിളിമാനൂർ പൊലീസ് കേസെടുക്കാത്തതിനാൽ മേലുദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് വീട്ടമ്മയുടെ തീരുമാനം.
Story Highlights : Car attacked with cellotap in trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here