Advertisement

മത്സ്യവിൽപ്പനയിലെ തർക്കം; ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

April 27, 2024
Google News 1 minute Read
Kolkata native killed Haripad

ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊൽ‌ക്കത്ത സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ഹരിപ്പാട് നാരകത്തറയിലാണ് സംഭവം. ബാറിനു മുൻവശം റോഡിൽ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഇവിടെ മീൻകട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. മീൻ വിൽപ്പനയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. മീൻ വാങ്ങിയ പണം ​ഗൂ​ഗിൾ പേയിൽ ലഭിക്കാത്തതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം. മലയാളിയായ പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Story Highlights : Kolkata native killed Haripad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here