Advertisement

വ്യാപക സംഘര്‍ഷം; ഔട്ടര്‍ മണിപ്പൂരിലെ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീപോളിംഗ്

April 28, 2024
Google News 2 minutes Read
Repolling Ordered In Manipur's 6 Polling Stations On Tuesday

മണിപ്പൂരില്‍ വീണ്ടും റീപോളിങ്. സംഘര്‍ഷവും ബൂത്ത് പിടിച്ചെടുക്കലുമുണ്ടായ ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ആറ് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. അടുത്ത ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ഈ മാസം 26 നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷവും ബൂത്ത് പിടുത്തവും ഉണ്ടായത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘര്‍ഷത്തെ തുടര്‍ന്ന് റീപോളിങ് വേണ്ടിവന്നിരുന്നു. (Repolling Ordered In Manipur’s 6 Polling Stations On Tuesday)

വോട്ടെടുപ്പിനിടെ വെടിവയ്പ്പും വ്യാപക സംഘര്‍ഷവും ഉള്‍പ്പെടെ മണിപ്പൂരിലുണ്ടായിരുന്നു. അക്രമികള്‍ പോളിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. ഇവിഎമ്മുകള്‍ക്കും കേടുപാടുണ്ടായി. റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളില്‍ ഇന്ന് ഒരുക്കിയിരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Story Highlights :Repolling Ordered In Manipur’s 6 Polling Stations On Tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here