Advertisement

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

April 29, 2024
Google News 2 minutes Read
fisherman died boat capsized in muthalappozhi

മുതലപ്പൊഴിയില്‍ പുലര്‍ച്ചെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് 5 പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ജോണിനായി മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ( fisherman died boat capsized in muthalappozhi)

മുതലപ്പൊഴിയില്‍ വള്ളംമറിയുന്ന സംഭവങ്ങള്‍ പതിവാകുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. കടല്‍ പ്രക്ഷുബ്ദമായതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Story Highlights : fisherman died boat capsized in muthalappozhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here