Advertisement

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ട കൊലപാതകം; പ്രതി അർജുന് വധശിക്ഷ

April 29, 2024
Google News 2 minutes Read
Nelliyambam double murder Arjun sentenced to death

വയനാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ട കൊലപാതകം കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷനും അന്വേഷണസംഘവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രതികരിച്ചു.(Nelliyambam double murder Arjun sentenced to death)

നാടുനടങ്ങിയ ഇരട്ടകൊലപാതകം ആയിരുന്നു നെല്ലിയാമ്പത്തേത് . ഒരു തുമ്പും ഇല്ലാതിരുന്ന കേസിൽ പഴുതടച്ച അന്വേഷണമാണ് പ്രതി അർജുനിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും ശരിവെക്കുന്നതായിരുന്നു കൽപ്പറ്റ കോടതിയുടെ ശിക്ഷാവിധി. കൊലക്കുറ്റത്തിന് വധ ശിക്ഷ വിധിച്ചു. വീട്ടിൽ അതിക്രമിച്ചു കയറലിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിക്കലിന് 6 വർഷം തടവും ഒരു ലക്ഷം രൂപയും പിഴയൊടുക്കണം.

Read Also: പ്രതി എത്തിയത് ചികിത്സയ്ക്കെന്ന പേരിൽ; കൊലപാതകത്തിന് ശേഷം 100 പവൻ സ്വർണവുമായി കടന്നു; ഒടുവിൽ പിടിയിൽ

2021 ജൂൺ 10 ന് രാത്രി എട്ടരയോടെ ആയിരുന്നു കൊലപാതകം. പത്മാലയത്തിൽ കേശവൻ ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന എപി ചന്ദ്രൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷണത്തിനായാണ് അയൽവാസിയും നെല്ലിയമ്പം കായക്കുന്ന് സ്വദേശിയുമായ അർജുൻ ദമ്പതികളെ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണി പോളും അഡ്വ. പി.എം. സുമേഷും ഹാജരായി.

Story Highlights : Nelliyambam double murder Arjun sentenced to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here