പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി; വൈറലായി എഐ വിഡിയോ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എഐ വിഡിയോ വൈറലാകുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചെയ്തിരിക്കുന്ന വിഡിയോയില്‍ രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറുന്നതും തുടര്‍ന്ന് ചെങ്കോട്ടയിലെ ദൃശ്യങ്ങളുമാണ് കാണിക്കുന്നത്.(Rahul gandhi AI video viral on social media)
കോണ്‍ഗ്രസ് അനുഭാവികളടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആയിരിക്കുമെന്ന കുറിപ്പോടെയാണ് എക്സിൽ പലരും വിഡിയോ പങ്കുവയ്ക്കുന്നത്.
നേരത്തെ കോൺഗ്രസ് നേതാവ് കമൽനാഥിൻ്റെ ഐഎ വിഡിയോയും ഇത്തരത്തിൽ പ്രചരിച്ചിരുന്നു. മുസ്‌ലിംകൾക്ക് പള്ളി പണിയുമെന്നും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും കമൽനാഥ് വാഗ്ദാനം ചെയ്യുന്നതായിരുന്നു വിഡിയോയിൽ.
The day is soon… on June 4… The Prime Minister will be Rahul Gandhi… pic.twitter.com/ymrLZC447q
— Aaron Mathew (@AaronMathewINC) April 25, 2024
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights : Rahul gandhi AI video viral on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here