Advertisement

കരുവന്നൂർ കള്ളപ്പണ ഇടപാട്; എംഎം വർഗീസിന്റെ ആവശ്യം തള്ളി; നാളെ ഹാജരാകണമെന്ന് ED

April 30, 2024
Google News 3 minutes Read

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് എംഎം വർഗീസ് ഇളവ് തേടിയിരുന്നു. മെയ് ദിനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നായിരുന്നു എംഎം വർഗീസിന്റെ ആവശ്യം. എന്നാൽ ഇത് ഇഡി നിരസിച്ചു.

Read Also: കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസപ്പെടുത്തി, ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനോടൊപ്പം ചില രേഖകൾ എത്തിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും എംഎം വർഗീസിനെ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസിൽ അഞ്ചു തവണയാണ് എം എം വർഗീസിനെ ചോദ്യം ചെയ്തത്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടിസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇഡി വ്യക്തമാക്കി.

Story Highlights : ED Notice to Thrissur CPIM district secretary MM Varghese to appear for questioning in Karuvannur black money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here