Advertisement

‘ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും’ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ

April 30, 2024
1 minute Read
k sudhakaran file-defamation-case-against-cpm-secretary-mv-govindan

ജാവഡേക്ക‍ർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തുമെന്ന് കെ സുധാകരൻ. ഇ പി യെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞു. എപി യെ തൊട്ടാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അകത്ത് പോകേണ്ടി വരും.

അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന കക്ഷിയാണ് ഇപിയെന്നും അദ്ദേഹത്തെ തൊട്ടാൽ കൊട്ടാരം മൊത്തം കത്തുമെന്നും ആരോപിച്ചു. അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരൻ പറഞ്ഞു.

പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഐഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിന് ജയരാജൻ എല്ലാം മറച്ചുവെക്കണമെന്നും സുധാകരൻ ചോദിച്ചു. നേതാവിനോട് ആത്മാ‍ർത്ഥതയുണ്ടെങ്കിൽ ഇപി മാറി നിൽക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

ആരോപണം ഉന്നയിച്ചവ‍ർക്കെതിരെ നടപടിയെടുക്കുമെന്നാണ് സിപിഐഎം ജയരാജന് നൽകിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകൾക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാ‍‍ർട്ടി നൽകിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പരിഹസിച്ചു.

Story Highlights : K Sudhakaran Against EP Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top