അമേഠി, റായ്ബറേലി സ്ഥാനാർത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും, കാത്തിരിക്കൂ; ജയ്റാം രമേശ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിഷ പ്രഖ്യാപനം വരുമെന്നും അദ്ദേഹം പറഞ്ഞു.
ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കുവെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രഖ്യാപനത്തില്‍ കാലതാമസമില്ല. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് പ്രഖ്യാപിക്കാനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു. ബിജെപി റായ്ബറേലിയിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലലോയെന്നും ജയറാം രമേശ് ചോദിച്ചു. അതേസമയം കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
Story Highlights : Decision on Amethi and Rae Bareli in the next 24 hours, Jairam Ramesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here