Advertisement

ആര്യാ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

May 1, 2024
Google News 2 minutes Read
Police case against Cyber attack mayor Arya rajendran

മേയര്‍ ആര്യാ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും വാട്‌സ്ആപ്പ് വഴിയും അധിക്ഷേപിച്ചെന്നാണ് പരാതി. മേയറുടെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ലും അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടു. കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുക. കന്റോണ്‍മെന്റ് എസിപിക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.(Police case against Cyber attack mayor Arya rajendran)

മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സംഘര്‍ഷത്തില്‍ ഏറ്റവും നിര്‍ണായകമായ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ആണ് നഷ്ടമായത്. മേയറുടെ കാറും കെഎസ്ആര്‍ടിസി ബസും എങ്ങനെയാണ് യാത്ര ചെയ്‌തെന്ന് കണ്ടെത്താനും സച്ചിന്‍ദേവ് എംഎല്‍എ ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്ന ആരോപണത്തിലും പോലീസിന് ക്യാമറ ദൃശ്യങ്ങള്‍ ആവശ്യമായിരുന്നു. ഇതിനിടെയാണ് ദൃശ്യങ്ങള്‍ കാണാതായത്. സംഭവ ദിവസം പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തുവെന്നും പിറ്റേന്ന് ഇറങ്ങിയപ്പോള്‍ ബസിനുള്ളിലേക്ക് പോലും തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നുമാണ് ഡ്രൈവര്‍ യദുവിന്റെ വാദം.

Read Also: ‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതിനൽകി കെഎസ്‌യു

മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ തമ്പാനൂര്‍ ഡിപ്പോയില്‍ ഇന്നുണ്ട്. ഇതില്‍ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടി എംഡിക്ക് നിര്‍ദേശം നല്‍കിയതായും ഗണേഷ് കുമാര്‍ അറിയിച്ചു.

Story Highlights : Police case against Cyber attack mayor Arya rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here