ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്‍കി. ഒരു സിക്‌സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്‌കോറര്‍.
Story Highlights : Punjab kings won against chennai super kings IPL
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here