രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; സൂചന നൽകി കോൺഗ്രസ് നേതാക്കൾ

ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് കോൺഗ്രസ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്.
രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളിൽ മത്സരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കൻ ശ്രമിച്ചിരുന്നെന്ന് പാർട്ടി പ്രവർത്തകൻ പറഞ്ഞതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ രാത്രി റായ്ബറേലിയിൽ നിൽക്കാൻ രാഹുൽ ഗാന്ധി സമ്മതിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് തീരുമാനം മാറ്റി. കുടുംബാംഗങ്ങളാരും ഈ സീറ്റുകളിൽ മത്സരിക്കാൻ രാഹുൽ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊ നേതാവ് പറഞ്ഞു.വയനാട്ടിൽ തുടരാനാണ് രാഹുൽ താൽപ്പര്യപ്പെടുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നു. അഞ്ചാം ഘട്ടമായി മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർഥിയെ മണ്ഡലത്തിൽ നിശ്ചയിക്കാനായിട്ടില്ല, ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്.
Story Highlights : Rahul Gandhi will not contest from Amethi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here