Advertisement

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രം; ‘വരാഹ’ത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

May 1, 2024
Google News 3 minutes Read

സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം വരാഹത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. FEFKA പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. നവ്യനായർ, പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

“കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ സംഭാഷണം മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ലിറിക്സ് ഹരിനാരായണൻ, സൗണ്ട് ഡിസൈൻ എം.ആർ.രാജാകൃഷ്ണൻ, പ്രോമോ കട്ട്സ് ഡോൺമാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം, ബിനു മുരളി,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്-നവീൻ മുരളി, ഡിസൈൻ-ഓൾഡ്‌ മോങ്ക് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Story Highlights : Suresh Gopi’s Varaham motion title poster out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here