Advertisement

വേനൽചൂടിൽ വെന്തുരുകേണ്ട; ധരിച്ച് നടക്കാവുന്ന ACയുമായി സോണി

May 2, 2024
Google News 2 minutes Read

സംസ്ഥാനത്ത് ചൂട് വർധിച്ചു വരികയാണ് പോരാത്തതിന് ഉഷ്ണതരം​ഗ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ‌ പുറത്തിറങ്ങാൻ കഴിയാത്ത അസ്ഥയാണ്. പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ആ​ഗ്രഹിച്ചുപോകാറുണ്ട്. എന്നാൽ ഈ ആ​ഗ്രഹം സഫലമാക്കിയിരിക്കുകയാണ് ജാപനീസ് ടെക് ഭീമനായ സോണി.

റിയോൺ പോക്കറ്റ് 5‌ എന്ന് പേരുള്ള ധരിക്കാവുന്ന എയർകണ്ടീഷണർ ആണ് സോണി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ഷർട്ടിൻ്റെയോ ടീ-ഷർട്ടിൻ്റെയോ പിൻഭാഗത്ത് സ്ഥാപിക്കാവുന്ന തരത്തിലാണ് റിയോൺ പോക്കറ്റ് 5. ഏപ്രിൽ 23 നാണ് സോണി ഇത് അവതരിപ്പിച്ചത്. ‘സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റ്’ എന്നാണ് ഈ ഉപകരണത്തെ സോണി വിശേഷിപ്പിക്കുന്നത്.

ചൂടുകാലത്തും ശൈത്യകാലത്തും റിയോൺ പോക്കറ്റ് 5 ഉപയോ​ഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളും റിയോൺ പോക്കറ്റ് 5‌ലുണ്ട്. 17 മണിക്കൂറാണ് ബാറ്ററി ദൈർഘ്യം. തണുപ്പ് നൽകുന്നതിനായി ഉപകരണം തെർമോ മൊഡ്യൂളിനെയും താപനില, ഈർപ്പം, മോഷൻ എന്നിവക്കായുള്ള രണ്ട് സെൻസറുകളെയുമാണ് ആശ്രയിക്കുന്നത്. 14500 രൂപ മുതലാണ് വില വരുന്നത്. ഇന്ത്യയിൽ നിലവിൽ ഉപകരണം എത്തിയിട്ടില്ല.

Story Highlights : Sony Launches Futuristic ‘Wearable Air Conditioner’ Gadget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here