Advertisement

സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും

May 3, 2024
Google News 2 minutes Read
heatwave alert in four districts

സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ( heatwave alert in four districts )

കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും 40°c മുകളിൽ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ സാധാരണയെക്കാൾ 4.4°c കൂടുതൽ ചൂട് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് സിറ്റിയിൽ സാധാരണയെക്കാൾ 4.6°c കൂടുതൽ ചൂടും രേഖപ്പെടുത്തി. പുനലൂർ, കണ്ണൂർ എയർപോർട്ട്, തൃശൂർ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളിൽ 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. സംസ്ഥാനത്ത് പൊള്ളുന്ന ചൂട് ഈ ആഴ്ച കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് ഉൾപ്പെടെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കാൻ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽചൂടിനൊപ്പം രാത്രികാല താപനിലയും അസഹനീയമായ നിലയിലാണ്.

തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച് ഇടണം എന്നതടക്കം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. എന്നാൽ കൊടുംചൂടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന സർക്കാർ ഉത്തരവ് കോട്ടയത്തെ പാലാ സെന്റ് ജോസഫ് കോളജ് തള്ളി. വിദ്യാർത്ഥികൾ കോളേജിൽ എത്തണമെന്നാണ് സർക്കുലർ ഇറക്കി.ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ സന്ദർശനം ഉണ്ടെന്നാണ് വിശദീകരണം. സംസ്ഥാനത്ത് വേനൽ മഴ തുടരും. ഉച്ചയ്ക്കുശേഷം മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Story Highlights : heatwave alert in four districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here