Advertisement

വ്യാജ പോക്‌സോ കേസ്; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

May 4, 2024
2 minutes Read
police submit charge sheet on asianet fake pocso case

വ്യാജ പോക്‌സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് എസിപി വി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ( police submit charge sheet on asianet fake pocso case )

പോക്‌സോ കേസിൽ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനകാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിർമ്മിച്ചു എന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻറ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, ഏഷ്യാനെറ്റ് ജീവനക്കാരിയായ പെൺകുട്ടിയുടെ അമ്മ, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളീധരൻ എന്നിവരാണ് പ്രതികൾ.

ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

Story Highlights : police submit charge sheet on asianet fake pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top