സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; രാത്രി പത്തിന് ശേഷം ഉപയോഗം കൂടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി. വൈദ്യുതി ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം 5024 മെഗാവാട്ട് ആയിരുന്നു ശരാശരി ആവശ്യകത. ഇത്തവണ അത് 5854 മെഗാവാട്ടായി വർധിച്ചു. മൂന്ന് മുതൽ അഞ്ച് വരെ വർധന പ്രതീക്ഷിച്ചായിരുന്നു വൈദ്യുതി വകുപ്പ് മുൻകരുതൽ സ്വീകരിച്ചത്. എന്നാൽ 15 ശതമാനം വർധനയെന്ന കണക്ക് വൈദ്യുതി വകുപ്പിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. (electricity crisis kerala updates)
രാത്രി പത്ത് മണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗത്തിൽ ക്രമാതീതമായി വർധന ഉണ്ടായിരിക്കുന്നത്. പത്ത് മണിക്ക് ശേഷമുള്ള വൈദ്യുതി വാങ്ങുന്നതിനും വൈദ്യുതി ബോർഡ് വൻ വിലയാണ് നൽകിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി നിരക്കും പെനാൽറ്റിയും ചേർത്ത് യൂണിറ്റിന് 20 രൂപ നൽകിയാണ് സംസ്ഥാന വൈദ്യുതി ബോർഡ് പത്ത് മണിക്ക് ശേഷമുള്ള ഉപയോഗത്തിനായി വൈദ്യുതി വാങ്ങുന്നത്. 10 രൂപ വൈദ്യുതി നിരക്കും 10 രൂപ പെനാൽറ്റിയും ആയി ബോർഡ് നിലവിൽ നൽകുന്നുണ്ട്. പരിധിയിൽ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വന്നതോടെയാണ് പിഴ തുകയും വകുപ്പ് അടക്കേണ്ട സാഹചര്യം ഉണ്ടായത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
വൈദ്യുതി ഉപയോഗം ക്രമാധിധമായി കൂടിയതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനവും വൈദ്യുതി വകുപ്പും എത്തിയിരിക്കുന്നത്. വേനൽ കനത്തത്തോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നത്.
Story Highlights : electricity crisis kerala updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here