യദുവിനെതിരെ പൊലീസ് റിപ്പോർട്ട് നൽകും; ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു

മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരിച്ചെന്ന് പൊലീസ് റിപ്പോർട്ട്.മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോൺവിളിയെക്കുറിച്ച് പൊലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും.
തൃശൂരിൽനിന്നു യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചതായാണു പൊലീസിന്റെ കണ്ടെത്തൽ. ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫോൺ ഓടിച്ചുകൊണ്ടായിരുന്നു യദുവിന്റെ സംസാരമെന്നു പൊലീസ് സ്ഥിരീകരിക്കുന്നു. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോൺവിളി വിവരങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് ബസിൽ ഇട്ടത് എന്നാണെന്ന വിവരവും പൊലീസ് കെഎസ്ആർടിസിയോടു തേടിയിട്ടുണ്ട്.
Story Highlights : Police Report Against KSRTC Driver Yadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here