ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ് പുതിയ സമയക്രമം. ( change in ration shop time )
അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടിയിരുന്നു.
അതേസമയം 11 ജില്ലകളിൽ ഇന്നും നാളെയും താപനില മുന്നറിയിപ്പ് തുടരും. കൊല്ലം തൃശ്ശൂർ ആലപ്പുഴ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനൽ മഴ സജീവമാകും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ഇത്തവണ മൺസൂൺ ശക്തമാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ.
Story Highlights : change in ration shop time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here