CV ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതി; രാജ്ഭവൻ ജീവനക്കാർ ഫോൺ തട്ടിയെടുത്ത് മുറിയിൽ പൂട്ടിയിട്ടുവെന്ന് പരാതിക്കാരി

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക അതിക്രമ പരാതിയിൽ ഗുരുതര ആരോപണവുമായി പരാതിക്കാരി. രാജ്‌ഭവനിലെ മൂന്ന് ജീവനക്കാർ കൈയേറ്റം ചെയ്‌തുവെന്നാണ് പരാതി. കൂടാതെ ഫോൺ തട്ടിയെടുത്ത് മുറിയിൽ പൂട്ടിയിട്ടു. പരാതി നൽകരുത് എന്നാവശ്യപ്പെട്ടെവെന്നും ആരോപണം.
അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചു. എന്തിനാണ് അന്വേഷണത്തെ ഗവര്‍ണര്‍ ഭയപ്പെടുന്നതെന്ന് പരാതിക്കാരി ചോദിച്ചു. പരാതി നുണയാണെങ്കില്‍ ഭരണഘടന പരിരക്ഷയുടെ സുരക്ഷ തേടുന്നതെന്തിനാണ്.
രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ ലൈംഗീക പീഡന പരാതിയിലാണ് ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള്‍ കൈമാറാനും ചോദ്യം ചെയ്യലിന് ഹാജരാകാനും രാജ്ഭവന്‍ അധികൃതരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്.
Story Highlights : Harassment Complaint Against C V Anandabose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here