‘ഈ മുഖം വെച്ച് അങ്ങനെയിപ്പോ നീ റീൽസ് ചെയ്യണ്ട’; പാലക്കാട് ആസിഡ് അക്രമണത്തിന് ഇരയായ യുവതിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ
ആക്രമണം നടക്കും മുൻപേ തന്നെ ഭർത്താവ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് പാലക്കാട് ആസിഡ് ആക്രമണത്തിന് ഇരയായ ബർഷീന ട്വന്റിഫോറിനോട്. ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുൻ ഭർത്താവ് ഖാജാ ഹുസൈൻ ആസിഡ് ഒഴിച്ചത്. ( husband used to threaten says palakkad acid attack victim barshina )
‘നിന്നെ ഞാൻ ജീവിക്കാൻ വിടില്ല. എന്റൊപ്പം ജീവിച്ചില്ലെങ്കിലും കുഴപ്പമില്ല, വേറെ ആരുടേയും കൂടെ ജീവിക്കാൻ സമ്മതിക്കില്ല. അയാൾക്ക് ഭയങ്കര പൊസസീവ്‌നെസ് ആണ്. ഞാൻ പുറത്ത് ആരോടും സംസാരിക്കാൻ പാടില്ല. ഞാൻ റീൽസ് ചെയ്യുന്നതും ഇഷ്ടമല്ല. നിന്റെ മുഖം നശിപ്പിക്കും ഞാൻ എന്ന് പറഞ്ഞിരുന്നു’ ബർഷീന ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് പിടിയിലായ ഖാജാ ഹുസൈനെ ഇനി പുറത്ത് വിടരുതെന്നും ഖാജാ ഹുസൈൻ മാനസിക രോഗിയാണെന്നും ബർഷീന പറഞ്ഞു.
ഇന്നലെയാണ് പാലക്കാട് ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ചത്. രാവിലെ യുവതിയുടെ ലോട്ടറികടയിൽവെച്ചാണ് ആക്രമണം നടത്തിയത്. പ്രതി കാജാ ഹുസൈനെ ഹേമാംബിക നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 7 മണിയോടെ ഒലവക്കോട് സ്വദേശിനി ബർഷീനയുടെ ലോട്ടറിക്കടയിലെത്തിയ പ്രതി ചെറിയ വാഗ്വാദത്തിന് ശേഷം കയ്യിലുണ്ടായ കുപ്പി പുറത്തെടുത്ത് ബർഷീനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സമീപ കടകളിലുണ്ടായിരുന്നവർ ബർഷിന നിലത്ത് കിടന്ന് പിടയുന്നതാണ് കണ്ടത്. പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചതും നാട്ടുകാരാണ്.
Story Highlights : husband used to threaten says palakkad acid attack victim barshina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here