Advertisement

കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും; ഹൈക്കമാന്‍ഡ് അനുമതി നൽകി

May 7, 2024
Google News 2 minutes Read

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്.

താന്‍ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നും ഏത് സമയത്തും സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നുള്ളുവെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല.പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാര്‍ട്ടയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ല. ആര്‍ക്കെതിരെയും പരാതിയില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ആരും തരേണ്ട കാര്യമില്ല. എടുക്കേണ്ട കാര്യമേയുള്ളു. പ്രസിഡന്റ് സ്ഥാനം എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാം. ആര് എതിര്‍ത്താലും തന്റെ നിലവിലുള്ള പോസ്റ്റ് ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ വരേണ്ട സമയത്ത് താന്‍ വരുമെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran will take charge as KPCC president tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here