‘തെരഞ്ഞെടുപ്പില്‍ മോദി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു’; നവോദയ റിയാദ്

ഇന്ത്യയില്‍ താഴിലാളികള്‍ സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുകയും ജനതയൊന്നാകെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുകയും ചെയ്യുന്ന നയസമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് നവോദയ റിയാദ് അഭിപ്രായപ്പെട്ടു. സര്‍വ്വദേശീയ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച മെയ് ദിനാചരണം യോഗത്തിലാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ വിമര്‍ശനമുയര്‍ത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്നു. സ്വകാര്യവല്‍ക്കരണത്തിലൂടെ സ്വന്തമായി വിമാനമോ വിമാനത്താവളങ്ങളോ ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറി. സര്‍വമേഖലകളിലും രാജ്യം പിന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ കലാപങ്ങളും വംശീയ ആക്രമണങ്ങളും വര്‍ധിക്കുന്നു. രാഷ്ട്രീയ ബോധമാര്‍ജ്ജിച്ച തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടേയും ഐക്യത്തിലൂടെമാത്രമേ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ മാറ്റാന്‍ കഴിയൂവെന്ന് യോഗം വിലയിരുത്തി. സാധാരണജനങ്ങള്‍ക്ക്ജീവിക്കാന്‍ കഴിയാത്തവിധം പണപ്പെരുപ്പംവര്‍ധിച്ചെന്ന് യോഗത്തില്‍ വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ബോധപൂര്‍വം വര്‍ഗ്ഗീയ പ്രചാരണം നടത്തുകയാണ മോദിയും സംഘപരിവാരങ്ങളുമെന്ന് നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങള്‍തങ്ങള്‍ വിമര്‍ശിച്ചു. ബി ജെ പിയുടെ ബി ടീമായി മാറിയ കോണ്‍ഗ്രസ് വടകരയില്‍ നടത്തിയ വര്‍ഗ്ഗീയ ദുഷ്പ്രചാരണം പുരോഗമന കേരളത്തിന് ചേര്‍ന്നതല്ലെന്ന് യോഗം കുറ്റപ്പെടുത്തി.
നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ്വിക്രമലാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മൃദുന്‍ മെയ്ദിന സന്ദേശം അവതരിപ്പിച്ചു. കുമ്മിള്‍സുധീര്‍,ഷമീര്‍ വര്‍ക്കല, റസ്സല്‍, അനില്‍ മണമ്പൂര്‍, ഷൈജു ചെമ്പൂര്, ശ്രീരാജ്, മനോഹരന്‍, നാസ്സര്‍ പൂവ്വാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.
Story Highlights : Navodaya Riyadh against central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here