Advertisement

സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

May 7, 2024
Google News 1 minute Read

സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. തൃശൂരിലെ ഭക്തജന കൂട്ടായ്മയാണ് പ്രത്യേക പൂജ നടത്തിയത്.

കേരളത്തിൽ മഴ കുറയുകയും ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വരുണ ഭഗവാനെ പ്രീതി പെടുത്തുവാനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു. പുലർച്ചെ നാലു മണിയോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്.

വടക്കുംനാഥന് 51 കുടം ജലധാരയും ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്ര ഋഷഭന് 108 കുടം ജല അഭിഷേകവും വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി. 40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു.

അന്ന് മഴ പെയ്ത ശേഷമാണ് വരുണജപം അവസാനിച്ചത്.മഴക്കുറവ് തുടരുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് പൂജ നടത്താൻ തീരുമാനിച്ചതെന്ന് പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി പറഞ്ഞു.

പ്രാർഥനാ രൂപത്തിൽ ഏതെങ്കിലും ഒരു ശിവക്ഷേത്രത്തിൽ ആയിരം കുടം സഹസ്രകലശാഭിഷേകം ചെയ്ത് അതിൻ്റെ വിശിഷ്ട ജലംകൊണ്ട് ക്ഷേത്രത്തിലെ വരുണൻ്റെ ബലിക്കല്ല് മൂടുക എന്നതാണ് പൂജ. വിശേഷ മന്ത്രങ്ങളൊക്കെ ജപിച്ചാണ് പൂജ ചെയ്യുന്നത്.

Story Highlights : Special Pooja For Rain in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here