Advertisement

ഹരിയാനയിലെ ബിജെപി സർക്കാരിന് പ്രതിസന്ധി തുടരുന്നു

May 8, 2024
1 minute Read
haryana bjp congress jjp

ഹരിയാനയിലെ ബിജെപി സർക്കാരിന് പ്രതിസന്ധി തുടരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് മുൻകൈ എടുക്കണമെന്ന് ജെജെപി ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ സർക്കാർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ 47 എംഎൽഎമാരുടെ പിന്തുണ സർക്കാരിനുണ്ടെന്ന് അവകാശവാദവുമായി ബിജെപി രംഗത്തെത്തി.

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേരിട്ട് അപ്രതീക്ഷിത തിരിച്ചടിയിൽ പ്രതിസന്ധിയിൽ തുടരുകയാണ് ഹരിയാന സർക്കാർ. ജെജെപി വിമതരായ നാല് എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. കൂടാതെ പ്രതിപക്ഷനിരയിലെ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും ബിജെപി ആരംഭിച്ചു.

നേരത്തെ ബിജെപിയെ പിന്തുണച്ചിരുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി ഹരിയാന സർക്കാരിന് താഴെയിറക്കണമെന്ന് ആഹ്വാനം ചെയ്തു. അതേസമയം, കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. സംസ്ഥാനത്ത് ജെജെപിയും കർഷകപ്രതിഷേധം നേരിടുന്നതിനാൽ രൂപീകരണ നീക്കങ്ങളിലേക്ക് കോൺഗ്രസ് കടക്കാനിടയില്ല.

90 അംഗ നിയമസഭയിൽ നിലവിൽ 88 പേർ ഉള്ളതിനാൽ ഭൂരിപക്ഷത്തിന് വേണ്ടത് 45 അംഗങ്ങളുടെ പിന്തുണയാണ്. സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെ ബിജെപിയുടെ സംഖ്യ 43 ആയി കുറഞ്ഞു. ഭൂരിപക്ഷം നഷ്ടപ്പെട്ട് സർക്കാർ വീണാൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കും.

Story Highlights: haryana bjp congress jjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top