കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി; കെ.മുരളിധരൻ

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് കെ മുരളിധരൻ്റെ വിമർശനം. ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തിയെന്നും കെ മുരളിധരൻ ആരോപിച്ചു. സ്വാഭാവികമായും ഷാഫി പറമ്പിലിനും തിരിച്ച് പറയേണ്ടി വന്നുവെന്നും പറഞ്ഞു.
കോഴിക്കോട് എം കെ രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കെ മുരളിധരൻ വ്യക്തമാക്കി. പൊന്നാനിയിൽ മുസ്ലിം ലീഗ് വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.
പൊന്നാന്നി ഇത്തവണ മറിയുമെന്നും വടകരയിൽ യുഡിഎഫ് വർഗീയ പ്രചരണം നടത്തിയെന്നും എൽ ഡി എഫ് ആവർത്തിച്ചു പറയുമ്പോഴാണ് യുഡിഎഫ് നേതാക്കളുടെ പ്രതിരോധം.
Story Highlights : K. Muraleedharan criticize KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here