Advertisement

‘വിദ്യാർത്ഥികൾക്ക് ഒരു ടെൻഷനും വേണ്ട, ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി’; വി.ശിവൻകുട്ടി

May 8, 2024
4 minutes Read

വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ ഫലം അറിയാൻ തയ്യാറായിരിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒരുതരത്തിലെ ടെൻഷനും വേണ്ടെന്നും ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 4 മണിയോടെ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടാഴ്ച്ച മുമ്പാണ് ഫലം പ്രഖ്യാപിക്കുന്നത്. വളരെ നേരത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കാനാകുമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു

ഒന്ന് മുതൽ മൂന്ന് ഘട്ടം വരെയുള്ള അലോട്ട്മെൻറിന് ഒപ്പം തന്നെ അഡീഷണൽ – മാർജിനൽ സീറ്റുകളിലേക്ക് അപേക്ഷിക്കാനാകും. അവർക്ക് ക്ലാസ് നഷ്ടപ്പെടില്ല. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു തരത്തിലുള്ള ഉത്കണ്ഠയും ടെൻഷനും വേണ്ട. പരീക്ഷ നടത്തിപ്പ്, വാല്യുവേഷൻ, ഒന്നാം വർഷ അലോട്ട്മെൻ്റിൽ, എല്ലാം സർക്കാർ കുറ്റമറ്റതായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതുകൊണ്ട് ഒരു രീതിയിലെ ഭയപ്പാടിന്റെ കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.

ഇത്തവണ മുൻവർഷത്തേക്കാൾപതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാം

  1. https://pareekshabhavan.kerala.gov.in
  2. www.prd.kerala.gov.in
  3. https://sslcexam.kerala.gov.in
  4. www.results.kite.kerala.gov.in

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ നടത്തും.

Story Highlights : ‘Preparations for declaration of sslc results complete’, V. Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top