മാർ അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും

അന്തരിച്ച ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ് ചേരും. വൈകിട്ട് എട്ടര മണിയോടെ തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തായിരിക്കും സിനഡ് ചേരുക.സംസ്കാര ചടങ്ങുകൾ തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് വച്ചുതന്നെ നടക്കാനാണ് സാധ്യത .
അമേരിക്കയിലെ ഡാലസിൽസൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്തദിവസം തന്നെ നാട്ടിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. സിനഡിൽ 35 ഓളം ബിഷപ്പുമാരും വൈദിക പ്രതിനിധികളും പങ്കെടുക്കും.
അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാൻ വിട വാങ്ങിയത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Story Highlights : Decision on mar Athanasius Yohan’s funeral church will meet in synod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here