Advertisement

ക്രിസ്മസിനോട് അനുബന്ധിച്ച് നാളെ പ്രധാനമന്ത്രി ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും

December 22, 2024
Google News 1 minute Read
modi

ക്രൈസ്തവ വിശ്വാസികളെ കൂടെ കൂട്ടാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി നേതാക്കള്‍.ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ക്രിസ്മസ് ദിനത്തില്‍ ദേവാലയങ്ങളില്‍ എത്തും.

നാളെ വൈകിട്ട് ആറു മണിക്കാണ് നരേന്ദ്രമോദി ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കുക. സിബിസിഐയുടെ ക്ഷണം അനുസരിച്ചാണ് ഇത്. മത നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിജെപി നേതാക്കള്‍ വിവിധ ദേവാലയങ്ങളില്‍ എത്തുന്നത്.

കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കണ്ട് പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എം ടി രമേശ് അറിയിച്ചു. കതീഡ്രലില്‍ എത്തിയായിരുന്നു ബിഷപ്പിനെ കണ്ടത്.ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഉള്‍പ്പെടെ ക്രൈസ്തവ മേഖലകളില്‍ കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന് ആത്മവിശ്വാസവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

Story Highlights: PM Modi visits Delhi church on Easter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here