ശിവകാശി പടക്ക നിർമാണശാലയിൽ സ്ഫോടനം; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ 8 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് .
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. പടക്ക നിർമാണശാല പൂർണമായും തകർന്നു. സ്ഫോടനം നടന്നത് സെങ്കമൽപ്പട്ടിയിൽ.
സുദർശൻ എന്ന പടക്ക നിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. കൂടുതൽ പേര് ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികെയാണ്. 10 മുറികളിൽ 7 മുറികളും തകർന്നു.ഇതിൽ എല്ലാ മുറികളിലും ആളുകൾ ഉണ്ടായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും നിലവിൽ രക്ഷാപ്രവർത്തനം നടത്തിവരികെയാണ്.
Story Highlights : Explosion in Firework Factory Sivakasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here