നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ദബോൽക്കർ വധക്കേസിൽ സൂത്രധാരനടക്കം മൂന്ന് പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേർ മാത്രമാണ് കുറ്റക്കാർ. ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു. ( 3 acquitted in Activist Narendra Dabholkar murder case )
അന്ധവിശ്വാസം തുടച്ച് നീക്കാൻ മുന്നിട്ടിറങ്ങിയ ദബോൽക്കറെ വെടിവച്ച് കൊന്ന കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേർ മാത്രം കുറ്റക്കാർ. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിർമൂലെൻ സമിതി നരേന്ദ്ര ദബോൽക്കൽ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു.
ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതൻ സൻസ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി. ദബോൽക്കറെ കൊന്നാൽ അദ്ദേഹത്തിന്ർറെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ർറെ കണക്ക് കൂട്ടൽ. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി. ഇവരെയും അറസ്റ്റ് ചെയ്തു. തെളിവി നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കർ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാൽ ഇവർക്കെതിരെ തെളിവുകൾ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവർ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം.
Story Highlights : 3 acquitted in Activist Narendra Dabholkar murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here