ഓര്‍ഡര്‍ ചെയ്തത് പനീര്‍ സാന്‍വിച്ച്; കിട്ടിയത് ചിക്കന്‍; 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

പനീര്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തതിനുപകരം ചിക്കന്‍ സാന്‍വിച്ച് കിട്ടിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി നിരാലിയാണ് ഫുഡ് ഡെലിവറി ആപ്പ് വഴി സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്.(Gujarat woman seeks 50 lakh compensation after receiving chicken sandwich instead of paneer)
പണ്ടുമുതലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നയാളാണ് നിരാലി. പിക്ക് അപ്പ് മീല്‍സ് ബൈ ടെറ ആപ്പ് വഴിയാണ് വെജ് സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. സാന്‍വിച്ച് എത്തി മൂന്ന് തവണ അതില്‍ കടിച്ച ശേഷമാണ് നിരാലിക്ക് ഉള്ളില്‍ ചിക്കനുണ്ടെന്ന് മനസിലായത്. ആദ്യം സോയ ആണെന്നാണ് കരുതിയത്. സംഭവം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും പണ്ടുമുതലേ താനും കുടുംബവും നോണ്‍ വെജ് കഴിക്കാറില്ലെന്നും അത് കഴിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ലെന്നും നിരാലി പറഞ്ഞു.
Read Also: വീണ്ടും പാക് ഹണിട്രാപ്പ്; മിലിറ്ററി ഡ്രോൺ വിവരങ്ങൾ ചോർത്തി നൽകി യുവാവ്
തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. ആദ്യം റെസ്റ്റോറന്റിനെതിരെ അഹമ്മദാബാദിലെ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് പരാതി നല്‍കി. 50 ലക്ഷമാണ് റെസ്റ്റോറന്റില്‍ നിന്ന് യുവതി തുക ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി കിട്ടിയതോടെ ഭക്ഷ്യവകുപ്പ് റെസ്റ്റോറന്റില്‍ നിന്ന് 5000 രൂപ ഫൈന്‍ ഈടാക്കി. പക്ഷേ തനിക്ക് നഷ്ടപരിഹാരമായി 50 ലക്ഷം കിട്ടിയേ തീരൂ എന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് യുവതി.
Story Highlights : Gujarat woman seeks 50 lakh compensation after receiving chicken sandwich instead of paneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here