1983 ലോകകപ്പ്, 2007 T20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ICC Champions Trophy കോൺഗ്രസ് കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം: ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ

മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തീരുമാനിക്കുന്നത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഷാഫി പറമ്പിൽ. 1983 ലോകകപ്പ്, 2007 T20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ICC Champions Trophy എന്നിവ നേടിയ കോൺഗ്രസ് കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ ചരിത്രം രേഖപ്പെടുത്തിയാണ് ഷാഫിയുടെ കുറിപ്പ്.
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്
1983 World Cup
2007 T20 WC
2011 World Cup
2013 ICC Champions Trophy
കോൺഗ്രസ്സ് കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ
അതേസമയം മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു. രാമക്ഷേത്രം സംബന്ധിച്ച സുപ്രിം കോടതി വിധി മറികടക്കാനാണ് കോൺഗ്രസിൻ്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നതിനോ കോൺഗ്രസിന് കഴിയാതിരിക്കാൻ തനിക്ക് 400 സീറ്റുകൾ ആവശ്യമാണെന്ന് മോദി പറഞ്ഞു.
“ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങൾ തീരുമാനിക്കണം എന്ന് മോദി മധ്യപ്രദേശിൽ പ്രസംഗിക്കവേ പറഞ്ഞു.
Story Highlights : Shafi Parambil About Indian Cricket Team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here