Advertisement

‘മികച്ച പദ്ധതികൾ ഇല്ലാത്തത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസം’: ബൈച്ചുങ് ബൂട്ടിയ

May 11, 2024
1 minute Read

സൂപ്പർ ലീഗ് കേരള , ഇന്ത്യൻ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് ഇതിഹാസ നായകൻ ബൈച്ചുങ് ബൂട്ടിയ. മികച്ച പദ്ധതികൾ ഇല്ലാത്തതാണ് ഇന്ത്യൻ ഫുടബോളിന്റെ വളർച്ചയ്ക്ക് തടസമായി നിൽക്കുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ബൈച്ചുങ് ബൂട്ടിയ 24നോട് പറഞ്ഞു.

കേരള സൂപ്പർ ലീഗ് എന്ന കേരള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരുന്ന പ്രൊഫഷണല്‍ ലീഗിന്റെ ഔദ്യോഗിക ലോഞ്ച് ഇന്നലെ നടന്നു. ഉദ്ഘാടന സീസണില്‍ കളിക്കാൻ പോകുന്ന അഞ്ചു ടീമുകളുടെ പേരും ലോഗോയും ഇന്ന് നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ആറ് ടീമുകള്‍ ആകും ആദ്യ സീസണില്‍ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.

മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോള്‍ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുല്‍ത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്ബൻസ്, തൃശ്ശൂരില്‍ നിന്ന് തൃശ്ശൂർ റോർ ഫുട്ബോള്‍ ക്ലബ്, കണ്ണൂരില്‍ നിന്ന് കണ്ണൂർ സ്ക്വാഡ് ഫുട്ബോള്‍ ക്ലബ്, കൊച്ചി ആസ്ഥാനമായി കൊച്ചി പൈപേഴ്സ് എന്നിവരാണ് ആദ്യ സീസണിലെ ടീമുകള്‍.

Story Highlights : Bhaichung bhutia About Indian Football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top