Advertisement

കിളിമാനൂരിലെ മണ്ണ് കടത്തലിന് പിന്നിൽ നടന്നത് വൻ അട്ടിമറി; വിവരങ്ങൾ പുറത്ത്

May 12, 2024
Google News 2 minutes Read
behind the soil smuggling in Kilimanoor

തിരുവനന്തപുരം കിളിമാനൂരിലെ മണ്ണ് കടത്തലിന് പിന്നിൽ നടന്നത് വൻ അട്ടിമറി. ദേശീയ പാത നിർമ്മാണത്തിന് കരാർ എടുത്ത ശിവാലയ കമ്പനിക്ക് വേണ്ടിയാണ് വ്യാജരേഖ ചമച്ച് മണ്ണ് കടത്തിയത്. മണ്ണെടുപ്പിനായി കമ്പനിയുമായി ഉണ്ടാക്കിയ കരാറിലും ഭൂ ഉടമയുടെ ഒപ്പ് വ്യാജമെന്ന് തെളിഞ്ഞു. ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ, കമ്പനിയുടെ പെർമിറ്റ് ജിയോളജി വകുപ്പ് സ്റ്റേ ചെയ്തു. അന്വേഷണം നോട്ടറി അഭിഭാഷകനിലേക്കും വില്ലേജ് ഓഫീസറിലേക്കും നീളുന്നു. ( behind the soil smuggling in Kilimanoor )

കിളിമാനൂരിൽ 52 സെന്റ് കുന്നിടിച്ച് മണ്ണ് കടത്തിയതിലാണ് അടിമുടി ക്രമക്കേട്. ജിയോളജി വകുപ്പിന് ഭൂ ഉടമയുടേതെന്ന പേരിൽ നൽകിയ സമ്മതപത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് അട്ടിമറികൾ ഓരോന്നും പുറത്തുവന്നത്. കമ്പനിക്ക് വേണ്ടി ഭൂവുടമയുമയുടെ പേരിൽ ഇടനിലക്കാരായ മണ്ണ് മാഫിയാ സംഘമാണ് കരാറിലേർപ്പെട്ടത്. കമ്പനിയുമായി ഉണ്ടാക്കിയ ഈ കരാറിലെ ഒപ്പും വ്യാജമാണ്. സ്ഥല ഉടമ തന്നെ അത് സ്ഥിരീകരിച്ചു.

സ്ഥല ഉടമ അറിയാതെയാണ് നോട്ടറി വക്കീൽ സമ്മത പത്രം സാക്ഷ്യപ്പെടുത്തിയത്. ഇതിലും അന്വേഷണം ഉണ്ടാകും. ഉടമയുടെ സാന്നിധ്യമോ അറിവോ ഇല്ലാതെ വില്ലേജ് ഓഫീസർ പൊസഷൻ സർട്ടിഫിക്കേറ്റും ലൊക്കേഷൻ സർട്ടിഫിക്കേറ്റും നൽകിയതിലും ദുരൂഹതയുണ്ട്.

ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ ജിയോളജി വകുപ്പിന്റെ അനുമതിയോടെ മണ്ണ് മറ്റ് ആവശ്യങ്ങൾക്ക് കടത്തുന്നതായും പരാതിയുണ്ട്.

Story Highlights : behind the soil smuggling in Kilimanoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here