ഡല്‍ഹിയില്‍ മോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസെടുത്ത ഡല്‍ഹി പൊലീസ് എഴുത്തുകള്‍ നീക്കം ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.(Khalistan graffiti again against Modi in Delhi)
നരേന്ദ്രമോദിക്കെതിരെയുള്ള വിദ്വേഷ വാചകങ്ങളാണ് എഴുത്തുകളില്‍ ഉള്ളത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഉത്തം നഗര്‍ ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ ഭിത്തിയിലും നിഹാര്‍ വിഹാറിലും ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും ചുവരെഴുത്തുകളും കണ്ടെത്തിയിരുന്നു.
Story Highlights : Khalistan graffiti again against Modi in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here