‘വേനൽ മഴ സജീവമായി, KSEBക്ക് ആശ്വാസം’; സംസ്ഥാനത്ത് വൈദ്യതി ഉപയോഗം കുറഞ്ഞു

സംസ്ഥാനത്ത് വൈദ്യതി ഉപയോഗം വീണ്ടും കുറഞ്ഞു. വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിൽ താഴെയായി. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്.
പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. എന്നാൽ പീക് ആവശ്യകത ഉയർന്നു നിൽക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളിൽ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനൽ മഴ കൂടി കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.
4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
Story Highlights : KSEB Electricity Power Usage is Under Control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here