Advertisement

കൊച്ചി പുതുവൈപ്പ് ബീച്ചിൽ യുവാക്കൾ തിരയിൽപ്പെട്ടു; ഒരാൾ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

May 12, 2024
Google News 1 minute Read

കൊച്ചി പുതുവൈപ്പ് ബീച്ചിൽ അപകടം. ഒരാൾ മുങ്ങി മരിച്ചു. മൂന്നു യുവാക്കൾ തിരയിൽപ്പെടുകയായിരുന്നു. രണ്ടു യുവാക്കളുടെ നില ​ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് കലൂരിൽ നിന്ന് ഏഴം​ഗ സംഘം ബീച്ചിൽ കുളിക്കുന്നതിനായി പുതുവൈപ്പിൽ എത്തിയത്. ഇതിൽ ആറു പേരാണ് ബീച്ചിൽ ഇറങ്ങിയത്. മൂന്നു പേർ തിരയിൽപ്പെടുകയായിരുന്നു.

കത്രിക്കടവ് സ്വദേശി അഭിഷേക്(23)ആണ് മരിച്ചത്. കടലിൽ ഒപ്പം ഇറങ്ങിയ മിലൻ, ആൽവിൻ ​എന്നിവരെ ​ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights : Young man Drowned and died in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here