CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%; തിരുവനന്തപുരം മുന്നിൽ

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്.
മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 ശതമാനം പേരാണ് വിജയിച്ചത്. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നുമാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
ഫലം കാത്തിരിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in എന്നിവയിൽ നിന്ന് സ്കോർ കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. results.digilocker.gov.in, umang.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം പരിശോധിക്കാൻ കഴിയും.
Story Highlights : CBSE plus two exam results announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here