Advertisement

വി ഡി സതീശന് എതിരായ പുനർജനിക്കേസ്; അന്വേഷണം ഊർജ്ജതമാക്കി ED; പരാതിക്കാരന്റെ മൊഴിയെടുത്തു

May 16, 2024
Google News 2 minutes Read

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. പരാതിക്കാരൻ ജയ്സൺ പാനിക്കുളങ്ങരയുടെ മൊഴിയെടുത്തു. കേസിൽ കൂടുതൽ തെളിവുകൾ ഇ ഡിക്ക് കൈമാറിയതായി പരാതിക്കാരൻ. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം.

2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി. അന്വേഷണം. ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പദ്ധതിയുടെ ഭാഗമായി വി ഡി സതീശൻ്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിൻ്റെ വിനിയോഗം എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. തന്റെ പക്കലുള്ള തെളിവുകൾ ഇഡിക്ക് കൈമാറിയതായി ജയ്സൺ.

Read Also: പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന; പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി

ഫെമ നിയമ ലംഘനം നടത്തി പദ്ധതിക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കും. പാരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ വിജിലൻസും കേസെടുത്തിരുന്നു. വിജിലൻസ് എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇ ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

Story Highlights : ED intensified investigation in Punarjani case against VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here