Advertisement

കാറിലേക്ക് ഭക്ഷണം എത്തിച്ചില്ല, പാലക്കാട് ഹോട്ടലുടമയെ മർദിച്ച് കട തകർത്തു

May 16, 2024
Google News 2 minutes Read

കാറിലേക്ക് ഭക്ഷണം എത്തിക്കാഞ്ഞതിന് പാലക്കാട് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചു. കടയും തകര്‍ത്തു. പാലക്കാട് നാട്ടുകല്ലില്‍ കാറിലേക്ക് ഭക്ഷണം കൊടുത്തയക്കാത്തതിനാണ് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചത്.

പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്. കടയിലെ ഫര്‍ണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകര്‍ത്തിട്ടുണ്ട്.യാസ് കഫേ ഉടമ സര്‍ജലിനാണ് മര്‍ദ്ദനമേറ്റത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

ആറ് പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറയുന്നു.സംഭവത്തിൽ ആറുപേർക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

Story Highlights : Food not delivered to car Hotel owner Assaulted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here