Advertisement

സ്പാം ഡിറ്റക്ഷൻ അലർട്‌സ്: സ്പാം കോളുകൾ കണ്ടെത്താൻ ​ഗൂ​ഗിൾ എഐ ഫീച്ചർ

May 16, 2024
Google News 2 minutes Read

സ്പാം കോളുകൾ കണ്ടെത്താൻ ​എഐ ഫീച്ചർ അവതരിപ്പിക്കൊനൊരുങ്ങി ഗൂ​ഗിൾ. ആൻഡ്രോയിഡ് ഫോണുകളിലെ ജെമിനി നാനോ എഐ മോഡലിന്റെ സഹായത്തോടെയാണ് സ്പാം കോളുകൾക്കെതിരെയുള്ള ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്. ‘സ്പാം ഡിറ്റക്ഷൻ അലർട്‌സ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

സ്പാം കോളുകളെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകാൻ ഈ ഫീച്ചറിന് കഴിയും. ഈ വർഷത്തെ ഗൂഗിൾ ഐഒ കോൺഫറൻസിൽ വെച്ച് കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. സ്പാം ഡിറ്റക്ഷൻ അലർട്‌സ് ഉപയോ​ഗിക്കുമ്പോൾ ജെമിനി എഐ കേൾക്കും. ജെമിനി എഐയുടെ പ്രൊസസിങ് പൂർണമായും ഫോണിൽ തന്നെയാണ്. ആയതിനാൽ വിവരങ്ങളുടെ സ്വകാര്യത ഗൂഗിൾ ഉറപ്പുനൽകുന്നു.

ഗൂഗിൾ ഡയലർ സേവനം വഴിയായിരിക്കും ഈ സ്പാം ഡിറ്റക്ഷൻ അലർട്ട് ഫീച്ചർ ലഭ്യമാക്കുക. അപരിചിതമായ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ സംവിധാനം വഴി അറിയാനാവും.

Story Highlights : Google Will Monitor Phone Calls in Real Time for Scam Alerts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here