Advertisement

ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപെടുത്തി; തിരച്ചില്‍ ഊര്‍ജിതം

May 18, 2024
Google News 2 minutes Read
3 children were swept away in Bharathappuzha one died

തൃശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപെടുത്തി. രണ്ട് കുട്ടികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. വറവട്ടൂര്‍ ഭാഗത്ത് അതിഥി തൊഴിലാളികളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവധ ജില്ലകളില്‍ നാളെ മുതല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍കോട് ഒഴുക്കുള്ള 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട ഇടുക്കി മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 19,20 തിയതികളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. 21-ാം തിയതി തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. 22മ് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights : 3 children were swept away in Bharathappuzha one died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here